|    Apr 24 Tue, 2018 11:50 am
FLASH NEWS

63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്ത് ലഭ്യമാക്കും: കൃഷി മന്ത്രി

Published : 15th July 2017 | Posted By: fsq

 

കാസര്‍കോട്്: സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ  മുക്കുറ്റിച്ചാല്‍ വാട്ടര്‍ഷെഡ് മണ്ണ് ജല സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ ഓണത്തിന് ഇതരസംസ്ഥ ാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയില്ലാതെ ഓണം ആഘോഷിക്കാന്‍ സാധിക്കണം. അതിനായി സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങള്‍ക്കും പച്ചക്കറി വിത്ത്  ലഭ്യമാക്കും. ഓണത്തിന്  ഒരു മുറം പച്ചക്കറി എന്ന പദ്ധതി ലക്ഷ്യംകൈവരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും കുടുംബശ്രീയും പൊതുജനങ്ങളും ഒറ്റക്കെട്ടായി  പ്രവര്‍ത്തിക്കണം. സംസ്ഥാനതലത്തില്‍ വിഷലിപ്തമല്ലാത്ത പച്ചക്കറികള്‍ ഈ ഓണത്തിന് മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും. രണ്ടും മൂന്നും  സ്ഥാനക്കാര്‍ക്ക് 50,000, 25,000 രൂപ വീതം നല്‍കും. ജില്ലാതലത്തിലും  വീട്ടമ്മമാര്‍ക്ക് പദ്ധതിയുടെ ഭാഗമായി കാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജലാശയങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കുന്നതിന് ഹരിതകേരളമിഷന്‍ ലക്ഷ്യപ്രാപ്തി കൈവരിക്കണം. വികസനത്തിന്റെ അടിത്തറ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തില്‍  ഊന്നിയുള്ളതാകണമെന്നും മന്ത്രി പറഞ്ഞു.  പനത്തടിയില്‍ നടന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും വിത്ത് വിതരണവും ഇരു മന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിച്ചു.  മണ്ണ്-പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന മുക്കുറ്റിച്ചാല്‍ വാട്ടര്‍ഷെഡ് മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ അടങ്കല്‍ തുക ഒരു കോടി 10 ലക്ഷം രൂപയാണ്. കാര്‍ഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ നബാര്‍ഡ് സാമ്പത്തിക സഹായത്തോടെയുള്ള ആര്‍ഐഡിഎഫ് പദ്ധതിയുടെ 22-ാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിപദ്ധതിക്ക് അംഗീകാരം നല്‍കിയിത്.  വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി പഞ്ചായത്തിലെ 10,11,15 എന്നീ വാര്‍ഡ് ഭാഗങ്ങള്‍ ഉള്‍പ്പെട്ട എരിഞ്ഞിലംകോട്, വെള്ളക്കല്ല്, തച്ചര്‍കടവ്, മായത്തി, മാച്ചിപ്പള്ളി, ഇരിക്കുംകല്ല്, മേലെകുറിഞ്ഞി, തായലെ കുറിഞ്ഞി, കാപ്പിത്തോട്ടം, മുക്കുറ്റിച്ചാല്‍ പ്രദേശങ്ങളില്‍പെടുന്ന ബളാംതോട്, മുക്കുറ്റിച്ചാല്‍, വെള്ളക്കല്ല്ചാല്‍ മറ്റ് ചെറുതോടുകള്‍ ഉള്‍പ്പെടെ പതിമൂാേളം ചാലുകള്‍ പാണത്തൂര്‍ പുഴയിലേക്ക് പതിക്കുന്ന പ്രദേശമാണ് മുക്കുറ്റിച്ചാല്‍ വാട്ടര്‍ഷെഡ്. പാണത്തൂര്‍പുഴ തുടര്‍ന്ന് ചന്ദ്രഗിരി പുഴയിലേക്ക് ചേരും. മണ്ണ്-പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാപഞ്ചായത്ത് അംഗം ഇ പത്മാവതി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, വൈസ് പ്രസിഡന്റ് ഹേമാംബിക, പനത്തടി പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി അംഗങ്ങളായ എം സി മാധവന്‍, രജനി ദേവി, പി തമ്പാന്‍ പരപ്പ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത അരവിന്ദന്‍,  വി എം അശോക് കുമാര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss