|    Jul 16 Mon, 2018 4:38 am
FLASH NEWS

610 പേര്‍ക്ക് ഇനിയും ആനുകൂല്യം ലഭിച്ചില്ല : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തും

Published : 8th August 2017 | Posted By: fsq

 

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേത്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരിതബാധിതര്‍ നാഗസാക്കി ദിനമായ നാളെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധിയും പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നത്. എ ന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പകുതിയിലധികം പേര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താണ്. 5848 പേരാണ് ദുരിതബാധിത ലിസ്റ്റിലുള്ളത്. ഇതില്‍ 2820 പേര്‍ക്ക് സഹായധനം ഭാഗികമായി ലഭിച്ചു. ഇതില്‍ 610 പേര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്ത രോഗികളെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളായ 11 പഞ്ചായത്തുകള്‍ക്ക് പുറമേയുള്ളവരേ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ദുരിതബാധിതരെ ബിപിഎ ല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതും നടന്നില്ല. എന്നാല്‍ പകുതിയിലധികം പേരും ലിസ്റ്റിന് പുറത്താണ്. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. നഷ്ടപരിഹാരത്തിനുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യവും പരിഗണിച്ചിട്ടില്ല. പുനരധിവാസ പാക്കേജും പാതിവഴിയിലാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. ദുരിതബാധിതരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ശക്തമായ സമരം ആരംഭിക്കും. ഇതിന്റെ ആദ്യപടിയായാണ് നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം പി ജമീല, ബി മിസ്‌രിയ, കെ ടി ബിന്ദു മോള്‍ സംബന്ധിച്ചു.മന്ത്രി പതാക ഉയര്‍ത്തുംകാസര്‍കോട്്: സ്വാതന്ത്ര്യദിനത്തില്‍ രാവിലെ എട്ടിന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനപരേഡില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പോലിസ്, എക്‌സൈസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍റെഡ്്‌ക്രോസ്, സ്റ്റുഡന്റ്‌സ് പോലിസ് തുടങ്ങിയ വിവിധ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss