|    Sep 24 Mon, 2018 7:32 am
FLASH NEWS

61 ദിവസമായി നടത്തി വരുന്ന സത്യഗ്രഹം അവസാനിപ്പിച്ചു

Published : 11th January 2017 | Posted By: fsq

 

പെരിയ: കേന്ദ്രസര്‍വകലാശാലക്ക് ഭൂമി അക്വയര്‍ ചെയ്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട 16 കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോളനിവാസികള്‍ കേന്ദ്രസര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ 61 ദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. കോളനിവാസികളായ ആറുപേര്‍ക്ക് ജോലി നല്‍കി. കഴിഞ്ഞ ആറിന് കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ജോലി നല്‍കാന്‍ തീരുമാനമായത്. ജോബിന്‍, സൗമ്യ, സുധീഷ്, ഷൈജു, ഹരിപ്രസാദ്, സവിത, രജീഷ് എന്നിവര്‍ക്കാണ് ജോലി നല്‍കിയത്. ഇതില്‍അഞ്ച് പേര്‍ക്ക് അറ്റന്‍ഡര്‍ തസ്തികയിലും മറ്റൊരാള്‍ക്ക് സ്വീപര്‍ തസ്തികയുമാണ് നല്‍കിയത്. ബാക്കിയുള്ള 11 പേരില്‍ അഞ്ചുപേര്‍ക്ക് ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായി ജോലി നല്‍കാമെന്നും അവശേഷിക്കുന്ന ആറുപേര്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി നല്‍കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചതെന്ന് കണ്‍വീനര്‍ സന്ദീപ് അറിയിച്ചു. ഊര് മൂപ്പന്‍ സി ഗോവിന്ദന്‍ നാരങ്ങാനീര് നല്‍കിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss