|    Mar 28 Tue, 2017 11:32 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

61 കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

Published : 23rd May 2016 | Posted By: sdq

rak-police

റാസല്‍ ഖൈമ: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ നിന്നായി 61 കവര്‍ച്ച നടത്തിയ മൂന്നംഗ പാക്കിസ്ഥാനി കുറ്റവാളികളെ റാസല്‍ ഖൈമ പോലീസ് പിടികൂടി. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും, ആഭരണങ്ങളും, പണവും, ഇലക്ട്രോണിക്ക് സാധനങ്ങളുമായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. ലേബര്‍ കേമ്പുകളില്‍ നടന്ന നിരന്തര കവര്‍ച്ചയെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്യേഷണ സംഘത്തിന് രൂപം നല്‍കുകയായിരുന്നുവെന്ന് റാസല്‍ ഖൈമ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ അബ്ദുല്ല അലി വ്യക്തമാക്കി.
ഒരു കടയില്‍ കയറി കയ്യില്‍ പണമില്ലെന്നും വാങ്ങിയ സാധനത്തിന് പകരം കയ്യിലുള്ള മൊബൈല്‍ തരാമെന്ന് വ്യക്തിയെ ശ്രദ്ധിച്ച മഫ്ടിയിലുള്ള ഒരു പോലീസുകാരനാണ് കേസിന് തുമ്പുണ്ടാക്കിയത്. മോഷണ മുതലാണന്ന് മനസ്സിലാക്കിയ പോലീസ് ഈ വ്യക്തിയെ പിന്തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ നിരവധി കളവുമുതലുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മറ്റു പ്രതികളെ കൂടി പിടികൂടുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day