Flash News

61 വയസുകാരനെ ബജ്‌റംഗ്ദളും പോലിസും ചേര്‍ന്ന് തല്ലിക്കൊന്നതായി ബന്ധുക്കള്‍

61 വയസുകാരനെ ബജ്‌റംഗ്ദളും പോലിസും ചേര്‍ന്ന് തല്ലിക്കൊന്നതായി ബന്ധുക്കള്‍
X

മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പിയില്‍  കന്നുകാലികളെ വില്‍ക്കാന്‍ കൊണ്ടു പോവുകയായിരുന്നു മുസ്്‌ലിം വൃദ്ധന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു.  മംഗളൂരു ജോക്കട്ടെ സ്വദേശിയായ ഹുസൈനബ്ബ(61)യെ ബജ്്‌റംഗ്ദള്‍ പ്രവര്‍ത്തകരും പൊലിസും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉഡുപ്പി പെര്‍ദൂരില്‍ അക്രമം നടന്നത്.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും പൊലിസും ഒരുമിച്ചാണ് ഹുസൈനബ്ബയുടെ വാഹനം തടഞ്ഞത്. അക്രമികളെ കണ്ട സംഘം വാഹനം പിന്നോട്ടെടുത്തു. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെട്ടു. മറ്റൊരു ഭാഗത്തേക്ക് ഓടിയ ഹുസൈനബ്ബയുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹുസൈനബ്ബ വീണ് മരിച്ചെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളെ പൊലിസ് വിളിച്ച് പറയുകയായിരുന്നു. എന്നാല്‍, ഹുസൈനബ്ബയെ പൊലിസും ഹിന്ദുത്വരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. ബജ്‌റംഗ്ള്‍ പ്രവര്‍ത്തകനായ സൂര്യയുടെ പേര് പരാതിയില്‍ പറയുന്നുണ്ട്.

35 വര്‍ഷമായി കാലി കടത്ത് വ്യാപാരം ചെയ്തു വന്നിരുന്ന ഹുസൈനബ്ബയെ രണ്ട് വര്‍ഷം മുമ്പ് സംഘപരിവാറുകാര്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചിരുന്നു. ഹുസൈനബ്ബയുടെ തലയ്ക്കും കണ്ണിലും കാലിനും മര്‍ദ്ദനമേറ്റ പരിക്കുകള്‍ ഉള്ളതായി സഹോദരന്‍ മുഹമ്മദ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഹുസൈനബ്ബയെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും മുഹമ്മദ് പറഞ്ഞു. പോലിസും ബജ്്‌റംഗ്ദള്‍ പ്രവര്‍ത്തകരും ഹുസൈനബ്ബയെ തല്ലിക്കൊന്നതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മരണത്തില്‍ സംശയമുണ്ടെന്നും ശക്തമായ അന്വേഷണം നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എ ഗഫൂര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണിലും തലയ്ക്കും മര്‍ദ്ദനമേറ്റ പരിക്കുകളുണ്ട്. ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും എസ് പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. പുലര്‍ച്ചെ 4.14ഓടെ കന്നുകാലികളെ കടത്തുന്നതായി പോലിസിന് ഫോണ്‍ കോള്‍ ലഭിച്ചു. പോലിസ് സ്ഥലത്ത് കുതിച്ചെത്തുയപ്പോള്‍ അവര്‍ സ്‌കോര്‍പിയോ വാഹനം 200 മീറ്ററോളം റിവേഴ്‌സ് എടുത്തു. തുടര്‍ന്ന് ഇവര്‍ വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു. 11 മണിയോടെ പോലിസിനും ബന്ധുക്കള്‍ക്കും ഹുസൈനബ്ബയുടെ മൃതദേഹം കണ്ടെത്തിയതായി ഫോണ്‍ കോള്‍ ലഭിച്ചു. കൊലപാതകം നടത്തിയത് ബജ്‌റംഗ്ദള്‍ ആയാലും മറ്റാരായാലും അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it