|    Aug 23 Wed, 2017 7:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

61ാമത് കേരള സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്‌ : കോട്ടയത്തിന് കിരീടം

Published : 29th June 2017 | Posted By: fsq

 

സോജന്‍ ഫിലിപ്പ്.

തിരുവന്തപുരം: തിരുവനന്തപുരത്ത് നടന്ന 61ാമത് കേരള സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കോട്ടയം ചാംപ്യന്‍മാര്‍. പെണ്‍കരുത്ത് പടനയിച്ച കോട്ടയത്തിന്റെ മുന്നേറ്റത്തിന് മുന്നില്‍ പാലക്കാടിനും എറണാകുളത്തിനും ബഹുദൂരം പിന്നില്‍ നില്‍ക്കേണ്ടി വന്നു. 228 പോയിന്റുകളോടെയാണ് കോട്ടയം ചാംപ്യന്‍പട്ടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 150 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 147 പോയിന്റുകളുമാണുള്ളത്. വനിതാ വിഭാഗത്തിലെ മികവാണ് കോട്ടയത്തെ കിരീടത്തില്‍ എത്തിച്ചത്. വനിതാ വിഭാഗത്തില്‍ 165 പോയിന്റുകള്‍ കോട്ടയം അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ പാലക്കാടിന് 63 ും എറണാകുളത്തിന് 53ും പോയിന്റുകളാണ് നേടാനായത്. പുരുഷ വിഭാഗത്തില്‍ എറണാകുളമായിരുന്നു കേമന്‍മാര്‍. 97 പോയിന്റുകളാണ് എറണാകുളം വാരിക്കൂട്ടിയത്. പാലക്കാട് 84ും കോട്ടയം 63 പോയിന്റും സ്വന്തമാക്കി.രണ്ടാം ദിനം നടന്ന വനിതാ വിഭാഗം 200 മീറ്ററില്‍ മലപ്പുറത്തിന്റെ ശ്രുതി രാജ് സ്വര്‍ണമണിഞ്ഞു. 25.17 സെക്കന്റുകള്‍ക്കൊണ്ടാണ് ശ്രുതി ഫിനിഷിങ് ലൈന്‍ കടന്നത്. ഹൈജംപില്‍ കോട്ടയത്തിന്റെ ജിനു മരിയ സ്വര്‍ണം നേടി. 1.75 മീറ്റര്‍ ഉയരം കീഴടക്കിയാണ് ജിനുവിന്റെ സ്വര്‍ണ മെഡല്‍ നേട്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക