Flash News

6,000 രൂപയുടെ പ്രസവാനുകൂല്യത്തിന് അനുമതി



ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രസവാനന്തര ആനുകൂല്യമായി 6,000 രൂപ നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍, ആദ്യ പ്രസവത്തിനു മാത്രമായിരിക്കും തുക ലഭിക്കുക. 6,000 രൂപയില്‍ 5,000 രൂപ വനിതാ-ശിശു വികസന മന്ത്രാലയം മൂന്നു ഗഡുക്കളായി നല്‍കുമെന്ന് ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.ആദ്യഗഡു 1000 രൂപ ഗര്‍ഭിണിയാണെന്ന് രേഖപ്പെടുത്തിയ ശേഷവും രണ്ടാമത്തെ ഗഡു ആറുമാസം കഴിഞ്ഞുള്ള പരിശോധന കഴിഞ്ഞിട്ടും മൂന്നാംഗഡു കുഞ്ഞ് ജനിച്ചിട്ടുമായിരിക്കും നല്‍കുക.
Next Story

RELATED STORIES

Share it