|    Apr 26 Wed, 2017 3:36 am
FLASH NEWS

600 കോടി കെട്ടിവച്ചില്ലെങ്കില്‍ സുബ്രതോ റോയി കീഴടങ്ങണമെന്ന് സുപ്രിംകോടതി

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് 24,000 കോടി രൂപ തിരികെ നല്‍കാനുള്ള ഓഹരിനിക്ഷേപ കേസില്‍ പരോളില്‍ കഴിയുന്ന സഹാറ മേധാവി സുബ്രതോ റോയിയോട് ഫെബ്രുവരി 6നുള്ളില്‍ 600 കോടി രൂപ കെട്ടിവച്ചില്ലെങ്കില്‍ കീഴടങ്ങണമെന്നു സുപ്രിംകോടതി. മാതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ പരോളിലിറങ്ങിയ സുബ്രതോ റോയിയുടെ പരോള്‍ കാലാവധി സുപ്രിംകോടതി നേരത്തേ നീട്ടിനല്‍കിയിരുന്നു. തുടര്‍ന്നു ജയിലിനു പുറത്തു കഴിയണമെങ്കില്‍ 600 കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഹരി നിയന്ത്രണ സ്ഥാപനമായ സെബിയുമായി നിക്ഷേപകര്‍ക്ക് 24,000 കോടി രൂപ തിരികെ നല്‍കാനുള്ള കേസില്‍ ദീര്‍ഘകാലമായി നിയമയുദ്ധം നടത്തിവരുന്ന സഹാറ 11,000 കോടിയോളം രൂപ തിരികെ നല്‍കുകയും രണ്ടര വര്‍ഷത്തിനുള്ളില്‍ ബാക്കി തുക നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ 1,87,000 കോടിയുടെ സ്വത്ത് ഉണ്ടെന്ന് ആദ്യം പറഞ്ഞ സഹാറ 20,000 കോടി തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ കാട്ടുന്ന അമാന്തം കോടതി ചൂണ്ടിക്കാട്ടി.
സഹാറയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിപണിയിലെ അവസ്ഥ വളരെ മോശമാണെന്നു കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഓഹരി ബിസിനസിന്റെ കാര്യം ചിലപ്പോള്‍ നന്നായും ചിലപ്പോള്‍ മോശമായും ഇരിക്കുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ലക്ഷക്കണക്കിനു നിക്ഷേപകര്‍ക്ക് തുക മടക്കിനല്‍കാനുള്ള കോടതി നിര്‍ദേശം പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെതുടര്‍ന്ന് 2014 മാര്‍ച്ചിലാണ് 68കാരനായ സുബ്രതോ റോയി അറസ്റ്റിലായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day