Flash News

600 പ്രകാശ വര്‍ഷം അകലെയുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍

600 പ്രകാശ വര്‍ഷം അകലെയുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍
X

ചെന്നൈ : അഹമ്മദാബാദിലെ ഫിസിക്കല്‍ റിസെര്‍ച്ച് ലബോറട്ടറിയിലെ  ശാസ്ത്രഞ്ജര്‍ പുതിയ ഗ്രഹം കണ്ടെത്തി.ഏകദേശം ഭൂമിയുടെ 27 മടങ്ങ് വലിപ്പവും 6 മടങ്ങ് വ്യാസവുമുള്ള ഗ്രഹമാണ് കണ്ടെത്തിയത്.ഭൂമിയില്‍ നിന്നും ഏകദേശം 600 പ്രകാശ വര്‍ഷം അകലെയണ് ഗ്രഹം സ്്ഥിതി ചെയ്യുന്നത്.
ഈ കണ്ടു പിടുത്തത്തോടെ സൂര്യനു ചുറ്‌റുമുള്ള ഗ്രഹ ഗവേഷണ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ പ്രവേശിച്ചു. എപിക് 211945201 എന്നാണ് ഗവേഷകര്‍ പുത്തന്‍ ഗ്രഹത്തിനു പേര് നല്‍കിയിരിക്കുന്നത്.19.5 ദിവസം കൊണ്ട് ഗ്രഹം സൂര്യനെ ഭ്രമണം ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു.600 ഡിഗ്രീ സെല്‍ഷ്യസാണ് പുത്തന്‍ ഗ്രഹത്തിലെ അന്തരീക്ഷ ഊഷ്മാവ്.സൂര്യനോട് ഭൂമിയേക്കാള്‍ ഏഴ് മടങ്ങ് അടുത്താണ്  ഗ്രഹത്തിന്റെ സ്ഥാനം.ഈ കണ്ടുപിടുത്തം സൂര്യനോട് ചേര്‍ന്നു നില്‍ക്കുന്ന സൂപ്പര്‍ നെപ്ട്യൂണ്‍ പോലുള്ള ഗ്രഹങ്ങളുടെ ഘടന മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രഞ്ജരുടെ നിഗമനം.
Next Story

RELATED STORIES

Share it