palakkad local

60 ഏക്കറില്‍ നെല്‍കൃഷി; ചളവറയില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു

ചളവറ: അരനൂറ്റാണ്ടിനു ശേഷം ചളവറയില്‍ കര്‍ഷകര്‍ക്ക് ആവേശമായിപുഞ്ചകൊയ്ത്തുല്‍സവം ആഘോഷിച്ചു. കൊടിയ വേനലിനെ അതിജീവിച്ച് ചളവറഗ്രാമപ്പഞ്ചായത്തിന്റെയും,ചളവറ കൃഷിഭവന്റെയും സമയോചിതമായ ഇടപെടലും നിരന്തരമായപ്രോത്സാഹനത്തിന്റെയും ഫലമായി തൂമ്പായ പാടശേഖരത്തില്‍ 60 ഏക്കര്‍സ്ഥലത്ത് നാല് പാടശേഖരങ്ങളിലായി അറുപതോളം കര്‍ഷകര്‍ ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവമാണ് ഇന്നലെ ആഘോഷിച്ചത്.
കാഞ്ഞിരപ്പുഴ കനാലിലൂടെയുള്ള ജലസേചന സൗകര്യമാണ് പുഞ്ചകൃഷി ഇറക്കുന്നതിന്പഞ്ചായത്തിനും,കൃഷി ഭവനും, കര്‍ഷകര്‍ക്കും പ്രചോദനമായത്.ചളവറ കൃഷിഭവനില്‍നിന്ന് സൗജന്യ നിരക്കില്‍ വിതരണംചെയ്ത കാഞ്ചന,ജ്യോതി നെല്‍വിത്തുകളും'മഹാമായ 'എന്ന പുതിയ ഇനവുമാണ് കൃഷിചെയ്തിരുന്നത്.
അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന നമ്മുടെ കാര്‍ഷിക സംസ്‌കാരംവീണ്ടെടുക്കുന്നതിനുള്ള ഒരു എളിയ ശ്രമമാണ് പഞ്ചായത്തും,കൃഷി ഭവനും,ഒരുകൂട്ടം കര്‍ഷകരും ഒത്ത് ചേര്‍ന്ന് ഇന്നലെസാക്ഷാല്‍കാരമാക്കിയത്. കൊയ്ത്തുല്‍സവം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍ ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വത്സല,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി സത്യപാലന്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്ണ്‍ വിലാസിനി,പഞ്ചായത്തംഗം സന്തോഷ്,വേണുഗോപാല്‍,ഇവിനോദ്കുമാര്‍.സി എം പ്രഭാകരന്‍,സി ടി മുഹമ്മദ്,എ പി നാരായണന്‍നമ്പൂതിരി,എ പ്രഭാവതി,കൃഷി ഓഫിസര്‍ ഷിബു ആര്‍,പാടശേഖര സമിതി പ്രതിനിധിആനന്ദ്കുമാര്‍,കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
കൊയ്ത്തുല്‍സവത്തിന് കര്‍ഷകര്‍ക്കൊപ്പം ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീമിലെ അമ്പതോളം വിദ്യാര്‍ഥികളും പങ്കെടുത്തത് കൗതുകകരമായി.
Next Story

RELATED STORIES

Share it