Idukki local

60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മണ്ണൂക്കാട് വൈദ്യുതിയെത്തി



തൊടുപുഴ: തലമുറകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മണ്ണൂക്കാട് പ്രദേശത്ത് വൈദ്യുതി എത്തി. അറുപത് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍പ്പെട്ട മണ്ണൂക്കാട് പ്രദേശത്ത് വൈദ്യുതി എത്തുന്നത്. വനത്തിനുള്ളില്‍പ്പെട്ട മണ്ണൂക്കാട് ഗ്രാമത്തില്‍ വനംവകുപ്പ് അനുമതി നല്‍കാത്തതായിരുന്നു വൈദ്യുതി കിട്ടാക്കനിയാകാന്‍ കാരണം. ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ മൂലം കിലോമീറ്റുകളോളം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചാണ് ഇവിടെ 11 കെ.വി. വൈദ്യുതി ലഭ്യമാക്കിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ സതീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മനോജ് തങ്കപ്പന്‍  സോമി അഗസ്റ്റിന്‍ പുളിക്കല്‍, ജിജി സുരേന്ദ്രന്‍, ബേസില്‍ ജോണ്‍, രാജീവ് ഭാസ്‌കര്‍,  ജോണ്‍സണ്‍ കുര്യന്‍, സിന്ധു പ്രകാശ്, നൈസ് ഡെനില്‍, ബീന സോമന്‍,റോയി ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it