Pathanamthitta local

60 വര്‍ഷം പഴക്കമുള്ള പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു



കടപ്ര: ആലുംതുരുത്തി കുത്തിയതോട് റൂട്ടില്‍ മോസ്‌കോ ജങ്്ഷന്‍-മുളക്കല്‍പടിയില്‍ പഞ്ചായത്ത് വക വഴിയരികില്‍ നിന്നിരുന്ന 1956ല്‍ പണിത കടപ്ര പഞ്ചായത്ത് വക പൊതുകിണര്‍ ഇടിഞ്ഞുതാണുപോയി. കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് കിണര്‍ ഇടിഞ്ഞുതാണത്. കടപ്ര പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ സ്ഥിതിചെയ്തിരുന്ന കിണര്‍ നിരവധി ആള്‍ക്കാരുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായിരുന്നു. അറുപതോളം വര്‍ഷം നാട്ടുകാര്‍ക്ക് ശുദ്ധജലം നല്‍കിയിരുന്ന കിണര്‍ ഇടിഞ്ഞുപോയതോടെ കുടിവെള്ളത്തിനായി നാട്ടുകാര്‍ ബുദ്ധിമുട്ടിലായി. ഇതു സംബന്ധിച്ച് ഉടനടി അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എം ബി നൈനാന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it