Flash News

60 വര്‍ഷം നീണ്ട ഭരണത്തിന് അവസാനം: മലേഷ്യയില്‍ ചരിത്രം തിരുത്തി മഹാതീര്‍

60 വര്‍ഷം നീണ്ട ഭരണത്തിന് അവസാനം: മലേഷ്യയില്‍ ചരിത്രം തിരുത്തി മഹാതീര്‍
X
ക്വാലാലംപൂര്‍: ഇന്നലെ നടന്ന 14ാമത് പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് അപ്രതീക്ഷിത ജയം. അധികാരത്തിലുള്ള ബാര്‍സിയന്‍ നാഷണല്‍ പാര്‍ട്ടിയുടെ 60 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. മഹാതീര്‍ മുഹമ്മദ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷകക്ഷികള്‍ക്ക് പാര്‍ലമെന്റില്‍ 112 സീറ്റ് നേടാനായി.രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ്  മലേസ്യ സാക്ഷ്യംവഹിച്ചത്.പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നജീബ് റസാഖിനെതിരേ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.



നിലവിലെ ഭരണകക്ഷിയായ ബാര്‍സിയന്‍ നാഷണല്‍ പാര്‍ട്ടി 70 സീറ്റികളില്‍ ഒതുങ്ങി. 222 അംഗ പാര്‍ലമെന്റ് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 92 വയസ്സുള്ള മഹാതീര്‍ മുഹമ്മദ് തന്നെ മലേഷ്യയുടെ നേതാവാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയും അദ്ദേഹം ആയിരിക്കും.
Next Story

RELATED STORIES

Share it