|    Feb 25 Sat, 2017 6:09 am
FLASH NEWS

60ാമത് കായികോല്‍സവത്തിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒരുക്കങ്ങള്‍

Published : 26th November 2016 | Posted By: SMR

മലപ്പുറം: സ്‌കൂള്‍ കായികമേള ഇനി മുതല്‍ അറിയപ്പെടുക കായികോല്‍സവമെന്ന പേരിലായിരിക്കും. 60ാമത് കേരള സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം ഡിസംബര്‍ 3, 4, 5, 6 തിയ്യതികളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കും. സെനറ്റ് ഹാളില്‍ ചേര്‍ന്ന കായികോല്‍സവത്തിന്റെ കണ്‍വീനര്‍മാരുടെ അവലോകനയോഗത്തിലാണു തീരുമാനം. ഡോ. ചാക്കോ ജോസഫ് (കായിക ഡെപ്യൂട്ടി ഡയറക്ടര്‍), കെ വി മോഹന്‍കുമാര്‍ (ഡിപിഐ), അബ്ദുല്‍ ഹമീദ് എംഎല്‍എ (ചെയര്‍മാന്‍ സംഘാടകസമിതി) സംബന്ധിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി മേളയുടെ സംഘാടനം ഒരുക്കാനും തീരുമാനമായി. പ്ലാസ്റ്റിക് മുക്ത നയം നടപ്പാക്കും. ഭക്ഷണ ഹാളി ല്‍ സ്റ്റീല്‍ ഗ്ലാസും സ്റ്റീല്‍ പ്ലേറ്റുകളും ഒരുക്കും.
3നു രാവിലെ 9ന് ഡിപിഐ പതാക ഉയര്‍ത്തും. അന്ന് വൈകുന്നേരം 3.30ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് കായികോല്‍സവം ഉദ്ഘാടനം ചെയ്യും. പി ടി ഉഷ മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷിനെ ഉദ്ഘാടനവേദിയില്‍ ആദരിക്കും. കായികോല്‍സവത്തിന് എത്തുന്ന അത്‌ലറ്റുകള്‍ക്ക് വെജിറ്റേറിയ ന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒരുക്കും. എല്ലാ ദിവസവും പാല്‍, മുട്ട, പഴം, പായസം എന്നിവ വിതരണം ചെയ്യും. 6ന് വൈകുന്നേരം 4.30ന് സമാപന സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. അത്‌ലറ്റുകള്‍ താമസിക്കുന്ന 17 സ്‌കൂളുകളിലും സ്റ്റേഡിയത്തിലും പിഴവുകളില്ലാത്ത സുരക്ഷ പോലിസ് ഏര്‍പ്പെടുത്തും.
2ന് ഫറോക്ക്, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന അത്‌ലറ്റുകള്‍ക്ക് സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉൗഷ്മള സ്വീകരണം നല്‍കും. പബ്ലിസിറ്റി മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ അത്‌ലറ്റുകള്‍ക്കും സംഘാടകര്‍ക്കും ഉപകാരപ്പെടുന്നതരത്തില്‍ ടെലിഫോണ്‍ ഡയറക്ടറി പ്രസിദ്ധീകരിക്കും. കായികോ ല്‍സവത്തിന്റെ പ്രചാരണത്തിനായി ജില്ലയിലെ സ്‌കൂളുകളി ല്‍ കായികതാരങ്ങളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.
കായികാധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്സ് മല്‍സരം സംഘടിപ്പിക്കും. 60ാമത് കായികോല്‍സവത്തിന്റെ പ്രചാരണാര്‍ഥം 60 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ ഈ മാസം 30ന് വൈകുന്നേരം 3.30ന് കൂട്ടയോട്ടം സംഘടിപ്പിക്കും. സ്റ്റേജ് ആ ന്റ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം സംഘാടകസമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് എംഎല്‍എ നിര്‍വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം, ഡിപിഐ കെ വി മോഹന്‍കുമാര്‍, കായിക ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി സഫറുള്ള സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക