|    Oct 20 Fri, 2017 1:52 am

60ലേറെ പേര്‍ക്ക് മലേറിയ

Published : 11th August 2017 | Posted By: fsq

 

കണ്ണൂര്‍: വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിക്കുന്ന ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം തൊഴിലാളികള്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. മലമ്പനി, ഡെങ്കി ഉള്‍പ്പെടെയുള്ള പനിയും ഇവരില്‍ കൂടുതലാണ്്. ആറുമാസത്തിനിടെ റിപോര്‍ട്ട് ചെയ്യപ്പെട്ട മലേറിയ ബാധിതരില്‍ 75 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികള്‍ തന്നെ. അതായത്, റിപോര്‍ട്ട് ചെയ്യപ്പെട്ട 75 പേരില്‍ 60 ലധികം പേരും ജില്ലയിലെ വിവിധ സ്ഥലങ്ങൡ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍. പാപ്പിനിശ്ശേരി, തുരുത്തി, പഴഞ്ചിറ, പുതിയകാവ്, കണ്ണപുരം, പഴയങ്ങാടി, തലശ്ശേരി ഭാഗങ്ങൡ താമസിക്കുന്നരാണ്് ഇവരിലേറെയും.  ഇവരില്‍ നല്ലൊരു ശതമാനം വിവിധ ആശുപത്രികൡ കിടത്തിച്ചികില്‍സയിലാണ്. മയ്യില്‍, പുതിയതെരു, നാറാത്ത്, തലശ്ശേരി, കാട്ടാമ്പളി, പഴയങ്ങാടി, കണ്ണാടിപ്പറമ്പ്, ഇരിക്കൂര്‍, മട്ടന്നൂര്‍ ഭാഗങ്ങളിലും മലയേറിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീന സാഹചര്യത്തില്‍ കഴിയുകയും പതിവായി കൊതുകു കടിയേല്‍ക്കുന്നതുമാണ് ഇതരസംസ്ഥാനക്കാരില്‍ പനി വ്യാപകമാവാന്‍ കാരണം. മിക്കയിടത്തും ശുചിമുറി സംവിധാനം പോലുമില്ല. കുടുസ്സുമുറിയില്‍ 8-10 പേര്‍ താമസിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും തുറസ്സായ  സ്ഥലങ്ങൡലാണ് മലമൂത്രവിസര്‍ജനം നടത്തുന്നത്. ശുദ്ധജലത്തിന്റെ അപര്യാപ്തയും രോഗം പടരാന്‍ കാരണമാവുന്നു. ഇവര്‍ക്കിടയില്‍ ആവശ്യമായ ബോധവല്‍ക്കരണം നടക്കുന്നുമില്ല. മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും അതാതിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ശരിയായ കണക്കുകള്‍ ശേഖരിച്ചിട്ടില്ല.ക്യാംപുകളില്‍ സന്ദര്‍ശിച്ചുള്ള ആരോഗ്യപരിശോധനയുമില്ല. ലോഡ്ജുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിക്കുന്നവരുടെ കണക്കുകള്‍ കൃത്യമായി എടുക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക