|    May 27 Sat, 2017 8:15 am
FLASH NEWS

60കാരന്റെ ശരീരമുള്ള നാലുവയസ്സുകാരന്‍ ആശുപത്രിയില്‍

Published : 10th August 2016 | Posted By: SMR

ധക്ക: 60 വയസ്സുകാരന്റെ ശരീരപ്രകൃതമുള്ള നാലുവയസ്സുകാരനായ ബംഗ്ലാദേശി ബാലന്‍ ബയിസിദ് ഷിക്ദറിനെ ധക്കാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ജന്മനാ തന്നെ മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ആവശ്യത്തിലധികം ചര്‍മമുണ്ടായിരുന്നു. ഇവ മുഖത്തുനിന്നും മറ്റ് അവയവങ്ങളില്‍ നിന്നും താഴോട്ട് തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണ്. ബയിസിദിന് ഹൃദ്രോഗവും കാഴ്ച, കേള്‍വി പ്രശ്‌നങ്ങളുമുണ്ടെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. മകന് ഇതിനകം നിരവധി ഡോക്ടര്‍മാരുടെ ചികില്‍സ തേടിയെങ്കിലും ഫലമുണ്ടായില്ലെന്ന് പിതാവ് ലാബ്‌ലു ഷിദ്കര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day