|    Jul 16 Mon, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

6 വയസ്സുകാരിയെ സ്‌കൂളില്‍ കൂട്ടബലാല്‍സംഗം ചെയ്തു

Published : 16th September 2017 | Posted By: fsq

 

ജയ്പൂര്‍: രാജസ്ഥാനില്‍ ബാര്‍മേഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആറു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെ രണ്ട് തൂപ്പുകാരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളിലെ ശുചിമുറിയോടടുത്ത് മേശയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായാണ് പരാതി. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ച് വരുന്നതായി ബാര്‍മേഡ് വനിതാ പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള നിതാ റാണി പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ പരിക്കുകള്‍ കണ്ടില്ലെന്നും ഫോറന്‍സിക് വിഭാഗം വിശദ പരിശോധന നടത്തുമെന്നും പോലിസ് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പീഡനം നടന്നത് മനസ്സിലാക്കിയ ഡോക്ടര്‍മാരാണ് പോലിസിനെ വിവരമറിയിച്ചത്. സ്‌കൂള്‍ അധികൃതരെ പോലിസ് ചോദ്യം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss