|    May 28 Sun, 2017 8:22 am
FLASH NEWS

6 വയസ്സുകാരിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Published : 14th July 2016 | Posted By: SMR

കൊച്ചി: ആശുപത്രി അധിക്യതരുടെ അനാസ്ഥമൂലം ആറു വയസ്സുകാരി മരിക്കാനിടയായ സംഭവം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യു മനോജിന്റെ മകള്‍ മാളവികയുടെ മരണം സംബന്ധിച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താനാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികില്‍സ തേടിയ കുട്ടി—ക്ക് ഡോ. ജമാലുദ്ദീനും നഴ്‌സായ പ്രെയ്‌സിയും ചേര്‍ന്ന് കുത്തിവയ്പ് നല്‍കി. ഇതോടെ കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോഴേക്കും മരിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം വൈറല്‍ ഫിവര്‍ മൂലം ഹ്യദയത്തിനുണ്ടായ തകരാറാണ്. എന്നാല്‍, ചെറുപ്രായത്തിലുള്ള കുട്ടിക്ക് ഇത്തരത്തില്‍ മരണം സംഭവിക്കുമോ എന്നതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day