Kollam Local

6 സ്‌റ്റേഷനുകളുടെ ചുമതല ഇനി മുതല്‍ സിഐമാര്‍ക്ക്‌

1കൊല്ലം/ചവറ: ജില്ലയിലെ 16 പോലിസ് സ്‌റ്റേഷനുകളുടെ ചുമതല ഇന്നുമുതല്‍ പ്രിന്‍സിപ്പല്‍ എസ് ഐമാരില്‍ നിന്നും സി ഐ മാര്‍ ഏറ്റെടുക്കും. സിറ്റിയില്‍ ഏഴും റൂറലില്‍ ഒമ്പതും സ്റ്റേഷനുകളിലാണ് സി ഐമാര്‍ ചുമതല ഏല്‍ക്കുന്നത്.കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ എസ് മഞ്ജുലാല്‍, കൊല്ലം വെസ്റ്റില്‍ വി എസ് ബിജു, ഇരവിപുരം- ബിപങ്കജാക്ഷന്‍, പരവൂര്‍ - എസ് ഷെരീഫ്, കൊട്ടിയം -ജി അജയനാഥ്, കരുനാഗപ്പള്ളി -ആര്‍ രാജേഷ്‌കുമാര്‍, ചവറ - ബി ഗോപകുമാര്‍ കൊല്ലം സിറ്റി പരിധിയിലെ സ്റ്റേഷനുകളിലെ ചുമതല ഏറ്റെടുക്കുന്നത്. കൊല്ലം റൂറല്‍ പരിധിയില്‍പ്പെട്ട കുണ്ടറയില്‍ എ ജയകുമാര്‍, ശാസ്താംകോട്ട - വി എസ് പ്രശാന്ത്്, പുനലൂര്‍ - ബിനു വര്‍ഗ്ഗീസ്, കൊട്ടാരക്കര - ഒ എ സുനില്‍, കടയ്ക്കല്‍ - എസ് സനി, കുളത്തൂപ്പുഴ - സി എല്‍ സുധീര്‍, അഞ്ചല്‍-എ അഭിലാഷ്, എഴുകോണ്‍-ടി ബിനുകുമാര്‍, പത്തനാപുരം - എം അന്‍വര്‍ എന്നിവരാണ് ചുമല ഏറ്റെടുക്കുന്നത്.സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളുടെ ചുമതല പ്രിന്‍സിപ്പല്‍ എസ്‌ഐമാരില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് പുതുവര്‍ഷ ദിനത്തില്‍ പരിഷ്‌കാരം നടപ്പാക്കുന്നത്. സംസ്ഥാനത്തെ 196 സ്‌റ്റേഷനുകളിലാണ് സിഐ മാരെ പുതുവല്‍സര ദിനമായ ഇന്നു മുതല്‍ സ്‌റ്റേഷന്‍ ചുമതലയില്‍ നിയമിക്കുന്നത്. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട സി എച്ച് ഓമാര്‍ ഇന്നുമുതല്‍ ചാര്‍ജ്ജെടുക്കും. ഇത് സംബന്ധിച്ചുള്ള  ഉത്തരവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒപ്പിട്ടതോടെയാണ് പദ്ധതി നടപ്പാവുന്നത്.എല്ലാ പോലിസ് സ്‌റ്റേഷനുകളും ഈ രീതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സ്‌റ്റേഷനുകളുടെ എസ്എച്ച്ഒമാര്‍. കേരളത്തിലും ഇത് നടപ്പിലാക്കണമെന്ന കേന്ദ്ര പോലിസ് അതോറിറ്റിയുടേയും സുപ്രിംകോടതിയുടേയും ഉത്തരവാണ്  കേരളം നടപ്പാക്കുന്നത്. കൂടുതല്‍ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരുടെ കീഴിലേക്ക് സ്‌റ്റേഷന്‍ ഭരണം വരുന്നത് പോലിസ് സേനയുടെയും സ്‌റ്റേഷന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കും എന്നും പ്രതീക്ഷിക്കുന്നു.പുതിയ രീതിയനുസരിച്ച് ഓരോ സ്‌റ്റേഷനിലും കുറ്റാന്വേഷണത്തിന്റെയും ക്രമസമാധാനത്തിന്റെയും ചുമതല രണ്ട് എസ്‌ഐമാര്‍ക്കായിരിക്കും.രണ്ടിലധികം എസ്‌ഐമാരില്ലാത്ത സ്‌റ്റേഷനുകളിലേക്ക് മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് എസ്‌ഐമാരെ പുനര്‍വിന്യസിക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it