ബിജിമോള്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: എഡിഎമ്മിനെ അക്രമിച്ച കേസില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പിന്‍വലിച്ചു. വിധി പറയാന്‍ മാറ്റിയ ഹരജി ചൊവ്വാഴ്ച പ്രത്യേകം ആവശ്യപ്പെട്ട് പരിഗണനയ്‌ക്കെടുപ്പിച്ച ശേഷമാണ് പിന്‍വലിക്കുന്നതായി അറിയിച്ചത്. എംഎല്‍എയെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ ജസ്റ്റിസ് ബി കെമാല്‍പാഷ അതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിക്കു നിര്‍ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യഹരജി പിന്‍വലിച്ചത്.
കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനിടെ എംഎല്‍എയും അവരോടൊപ്പമുണ്ടായിരുന്ന ചിലരും ചേര്‍ന്ന് തന്നെ അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നു കാട്ടി എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍ പോലിസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച കേസ് പരിഗണിക്കവേ ബിജിമോളുടെ അഭിഭാഷകനും മുന്‍ അഡീ. അഡ്വക്കറ്റ് ജനറലുമായ അഡ്വ. രഞ്ജിത് തമ്പാന്‍ ഹരജി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാത്തതിനെതിരേ മറ്റൊരു ബെഞ്ചിന്റെ രൂക്ഷ പരാമര്‍ശമുള്ള സാഹചര്യത്തില്‍ ജാമ്യഹരജിയുമായി മുന്നോട്ടു പോവുന്നില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it