|    Jan 20 Fri, 2017 3:34 pm
FLASH NEWS

59 ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ പാകിസ്താനില്‍ അറസ്റ്റില്‍

Published : 2nd April 2016 | Posted By: SMR

ഇസ്‌ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 59 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ പാകിസ്താന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് മല്‍സ്യബന്ധനം നടത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പാക് മാരിടൈം സെക്യൂരിറ്റി ഏജന്‍സി (എംഎസ്എ) അറിയിച്ചു. ഗുജറാത്തില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇന്ത്യയും പാകിസ്താനും തടവിലുള്ള മല്‍സ്യത്തൊഴിലാളികളെ പരസ്പരം കൈമാറി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റ്. മാര്‍ച്ച് 20ഓടെ 173 ഇന്ത്യക്കാരെ പാകിസ്താന്‍ വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ ഒമ്പത് പാക് മല്‍സ്യത്തൊഴിലാളികളെ ഇന്ത്യയും വിട്ടയച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക