|    Dec 9 Fri, 2016 10:50 pm
FLASH NEWS

58 ഇനം ചെറുമീനുകളെ പിടിക്കുന്നതു നിരോധിക്കും

Published : 7th November 2016 | Posted By: Navas Ali kn

Small fish in a fishing net during harvesting fish

തിരുവനന്തപുരം: സംസ്ഥാനത്ത്  58 ഇനം ചെറുമീനുകളെ പിടിക്കുന്നത് നിരോധിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. നിലവില്‍ 14 ഇനം ചെറുമീനുകളെ പിടിക്കുന്നതിന് മാത്രമേ നിരോധനമുള്ളൂ. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ശുപാര്‍ശപ്രകാരമാണ് നടപടി. ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ലോറിയില്‍ കയറ്റിക്കൊണ്ടുപോവുന്ന ചെറുമീനുകള്‍ പിടികൂടാന്‍ പോലിസിന്റെ സഹായം തേടുമെന്നും അവര്‍ പറഞ്ഞു.
ചെറുമീനുകളെ വ്യാപകമായി പിടിക്കുന്നുണ്ട്. ഇതു മല്‍സ്യസമ്പത്തിനെ ബാധിക്കുന്നു. വളത്തിനും മറ്റുമാണ് ഇത്തരം മീനുകളെ ഉപയോഗിക്കുന്നത്. വളര്‍ച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 20.66 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day