570 കോടിയോടെ പിടികൂടിയ കണ്ടെയ്‌നറുകള്‍ എസ്ബിഐ ശാഖയിലേക്കു മാറ്റി

570 കോടിയോടെ പിടികൂടിയ  കണ്ടെയ്‌നറുകള്‍ എസ്ബിഐ ശാഖയിലേക്കു മാറ്റി
X
truck-finalകോയമ്പത്തൂര്‍: തിരുപ്പൂരില്‍ മെയ് 14ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയ 570 കോടി രൂപ അടങ്ങിയ മൂന്ന് കണ്ടെയ്‌നറുകള്‍ എസ്ബിഐയുടെ പ്രധാന ശാഖയിലേക്കു മാറ്റി. ആദായനികുതി വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമാണു പണം മാറ്റിയത്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ തിരുപ്പൂരിലെ കലക്ടറേറ്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
മൂന്നു കാറുകളുടെ അകമ്പടിയോടെ എത്തിയ കണ്ടെയ്‌നറുകള്‍ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥരുടെ സിഗ്‌നല്‍ അവഗണിച്ച് കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. വാഹനം പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ പണം നിറച്ച കണ്ടെയ്‌നറുകള്‍ പിടികൂടുകയായിരുന്നു. പിടികൂടിയ പണം ഏതോ രാഷ്ട്രീയപ്പാര്‍ട്ടിയുടേതാണെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ പണം തങ്ങളുടേതാണെന്ന് എസ്ബിഐ അവകാശപ്പെട്ടു. കോയമ്പത്തൂരിലെ പ്രധാന ശാഖയില്‍ നിന്നു വിശാഖപട്ടണത്തെ ശാഖകളിലേക്കു കൊണ്ടുപോയ പണമാണു പിടികൂടിയതെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് കണ്ടെയ്‌നറുകള്‍ എസ്ബിഐ ശാഖയിലേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it