570 കോടിയോടെ പിടികൂടിയ കണ്ടെയ്നറുകള്‍ എസ്ബിഐ ശാഖയിലേക്കു മാറ്റി
BY Sumeera SMR18 May 2016 3:26 AM GMT
X
Sumeera SMR18 May 2016 3:26 AM GMT
കോയമ്പത്തൂര്‍: തിരുപ്പൂരില്‍ മെയ് 14ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയ 570 കോടി രൂപ അടങ്ങിയ മൂന്ന് കണ്ടെയ്നറുകള്‍ എസ്ബിഐയുടെ പ്രധാന ശാഖയിലേക്കു മാറ്റി. ആദായനികുതി വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമാണു പണം മാറ്റിയത്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ തിരുപ്പൂരിലെ കലക്ടറേറ്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
മൂന്നു കാറുകളുടെ അകമ്പടിയോടെ എത്തിയ കണ്ടെയ്നറുകള്‍ ചെക്പോസ്റ്റില്‍ ഉദ്യോഗസ്ഥരുടെ സിഗ്നല്‍ അവഗണിച്ച് കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. വാഹനം പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ പണം നിറച്ച കണ്ടെയ്നറുകള്‍ പിടികൂടുകയായിരുന്നു. പിടികൂടിയ പണം ഏതോ രാഷ്ട്രീയപ്പാര്ട്ടിയുടേതാണെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ പണം തങ്ങളുടേതാണെന്ന് എസ്ബിഐ അവകാശപ്പെട്ടു. കോയമ്പത്തൂരിലെ പ്രധാന ശാഖയില്‍ നിന്നു വിശാഖപട്ടണത്തെ ശാഖകളിലേക്കു കൊണ്ടുപോയ പണമാണു പിടികൂടിയതെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് കണ്ടെയ്നറുകള്‍ എസ്ബിഐ ശാഖയിലേക്കു മാറ്റിയത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT