|    Feb 18 Sun, 2018 3:47 pm
FLASH NEWS

55 കിലോ പാന്‍മസാലയും 16 കുപ്പി ഗോവന്‍ മദ്യവും പിടികൂടി

Published : 15th January 2017 | Posted By: fsq

 

വടകര: ട്രെയിനുകളില്‍ കടത്തിയ 55 കിലോ പാന്‍മസാലയും 16  കുപ്പി ഗോവന്‍നിര്‍മിത വിദേശ മദ്യവും പിടികൂടി. നേത്രാവതി എക്പ്രസിലും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലും റെയില്‍വെ പോലിസും വടകര എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കേരളത്തിലെ വിപണിയില്‍ രണ്ടു ലക്ഷം രൂപയോളം വിലവരുന്ന ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. രണ്ടു ട്രെയിനുകളുടെയും ജനറല്‍ കംപാര്‍ടുമെന്റില്‍ ആളില്ലാത്ത നിലയിലാരുന്നു ഇവ.  ആര്‍പിഎഫ് എഎസ്‌ഐ വിനോദ്, ഹെഡ് കോണ്‍സ്റ്റബിള്‍ സോമന്‍, കോണ്‍സ്റ്റബിള്‍മാരായ  ജയചന്ദ്രന്‍, പ്രഷീദ്, പ്രവീ ണ്‍, എക്‌സൈസ് സിഐ മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുനീഷ്, അനീഷ് വടക്കേടത്ത്, ഉനൈസ്, പുഷ്പന്‍ തുടങ്ങിയവരാണ്  പരിശോധനയില്‍ പങ്കെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss