World

52 കമ്പനികള്‍ക്ക് വിവരങ്ങള്‍ പങ്കുവച്ചതായി ഫേസ് ബുക്ക്

വാഷിങ്ടണ്‍: ചൈനീസ് കമ്പനികളായ ആലിബാബ, ഹുവായ്, ലെനോവ, ഓപ്പോ അടക്കം 52 കമ്പനികള്‍ക്ക് ഫേ—സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കിയതായി റിപോര്‍ട്ട്. യുഎസ് സെനറ്റ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച രേഖയിലാണ് ഫേസ് ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 38 കമ്പനികളുമായുള്ള പങ്കാളിത്തം ഈ വര്‍ഷം ജൂലൈയോടെ അവസാനിപ്പിച്ചു.
ആപ്പിള്‍, ആമസോണ്‍, ടോബി എന്നിവയുമായുള്ള കരാര്‍ ഈ വര്‍ഷം ഒക്‌ടോബറിന് ശേഷവും തുടരും. വിവരങ്ങള്‍ മൂന്നാമതൊരു കമ്പനികള്‍ക്കു നല്‍കുന്നതിന് 2014ല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായും 747 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it