malappuram local

512 പേര്‍ക്ക് താമസിക്കാന്‍ ആദ്യ ഭവന സമുച്ചയം പെരിന്തല്‍മണ്ണയില്‍

നഹാസ് എം നിസ്താര്‍

മലപ്പുറം:   ഭുരഹിതര്‍ക്ക് താമസിക്കാനുള്ള ജില്ലയിലെ ആദ്യ ലൈഫ്മിഷന്‍ ഫഌറ്റ് പെരിന്തല്‍മണ്ണയില്‍ ഒരുങ്ങുന്നു. ഇതിനായി  നഗരസഭയിലെ ഭൂരഹിത  ഭവന രഹിതര്‍ക്കായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന് സര്‍ക്കാറിന്റെ ലൈഫ്മിഷന്‍ പദ്ധതിയില്‍ നിന്നും 70 കോടി രൂപ അനുവദിച്ചു. നഗരസഭയിലെ 512 ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മ്മിക്കാനാണ് ഈ തുക അനുവദിച്ചത്.
സുസ്ഥിര വികസന പദ്ധതിയൂടെ സര്‍വ്വെയില്‍ 600 പേരെയാണ് ഭൂരഹിത ഭവന രഹിതരായി കണ്ടെത്തിയത്.ഇവരില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ച 512 പേരടങ്ങുന്ന ഗുണഭോക്തൃ പട്ടികയാണ്  കൗണ്‍സില്‍ തയ്യാറാക്കിയത്. ഇത്രയും പേര്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലും  ഈ വര്‍ഷത്തെ പദ്ധതിയിലും ഉള്‍പ്പെടുത്തി എരവിമംഗലം ഒടിയന്‍ ചോലയില്‍  7 ഏക്കര്‍ സ്ഥലം വാങ്ങി് ലൈഫ് മിഷനില്‍ സമര്‍പ്പിക്കുകയായിരൂന്നൂ.നഗരസഭയുടെ രജത ജൂബിലി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ 512 പേര്‍ക്കുള്ള ഭവന സമുച്ചയം പ്രഖ്യാപിക്കുകയും ചെയ്യ്തു.അതെ സമയം തന്നെ നഗരസഭ സമര്‍പ്പിച്ച പ്രപ്പോസല്‍ അതേപടി അംഗീകരിച്ച് ലൈഫ്മിഷന്‍ അത്രയും യൂണിറ്റ ്അടങ്ങുന്ന ഭവന സമുച്ചയം നിര്‍മ്മിക്കാനാവശ്യമായ 70 കോടിയും നല്‍കി .
സംസ്ഥാനത്ത് ലൈഫ്മിഷന്‍ അംഗീകാരം ലഭിക്കുന്ന ഏഴാമത്തെയും മലപ്പുറം ജില്ലയില്‍ ആദ്യത്തെയും ഭവനസമുച്ചയമാണ് പെരിന്തല്‍മണ്ണയുടേത്.സംസ്്ഥാനത്ത്് ഏറ്റവും കൂടുതല്‍ യൂണിറ്റും, സംഖ്യയും ലഭിച്ചതും പെരിന്തല്‍മണ്ണ നഗരസഭക്കാണ്. എരവിമംഗലത്ത് ഒടിയന്‍ ചോലയിലെ 7 ഏക്കര്‍ സ്ഥലത്ത് 512 പേര്‍ക്കുള്ള  ഭവനസമുച്ചയം താഴത്തെ നിലയോടൊപ്പം മുകളിലേക്ക് മൂന്ന്്്‌നിലകളിലായിട്ടാണ് നിര്‍മ്മിക്കുക. 550 സ്‌ക്വയര്‍ ഫീറ്റുള്ള 12 ഭവനങ്ങളടങ്ങിയതാണ് ഒരു യൂണിറ്റ്.
ഇത്തരത്തില്‍ 43 യൂണിറ്റ് അടങ്ങുന്ന 26 376 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്.12 ലക്ഷം രൂപയാണ് ഒരു ഭവനത്തിനു വരുന്ന നിര്‍മ്മാണ ചിലവ്. ഭൂമിയുടെയും അനുബന്ധ പൊതുസംവിധാനങ്ങളുടെയും ചിലവു കൂടി ചേര്‍ത്താല്‍ ഒരു ഭവനത്തിന് 15 ലക്ഷം രൂപ ചിലവ് വരും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിന്റെയും, നിര്‍മ്മാണത്തിന്റെയും ചുമതല. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ലൈഫ്മിഷന്‍ ഉപ സമിതിയാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. ജില്ലയിലെ മറ്റു നഗരസഭകളില്‍ ഭവന പദ്ധതികള്‍ ആരംഭിച്ചെങ്കിലും ഇത്രയും തുക ചിലവഴിച്ച് ഫഌറ്റ് നിര്‍മ്മിക്കുന്നത് ആദ്യമായാണ്.
Next Story

RELATED STORIES

Share it