|    Dec 12 Tue, 2017 6:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

5,067 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; 179 എണ്ണം സുരക്ഷാഭീഷണിയില്‍: ഡിപിഐ

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ പകുതിയോളം സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. 6,209 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ളപ്പോള്‍ 5,067 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സുരക്ഷാഭീഷണി നിലനില്‍ക്കുന്ന 179 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ഇത്രയും സ്‌കൂളുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോടാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ കൂടുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. 1,012 സ്‌കൂളുകള്‍. തൊട്ടുപിന്നില്‍ മലപ്പുറമാണ്. 1,004 എണ്ണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ കൂടുതല്‍ സ്‌കൂളുകളുള്ളത് ഇടുക്കിയിലാണ്. അവിടെ 7 സ്‌കൂളുകള്‍ക്ക് മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയുള്ളൂ. സുരക്ഷാഭീഷണിയുള്ള സ്‌കൂളുകളുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 32 എണ്ണം. രണ്ടാമത് കണ്ണൂര്‍- 22. കാലപ്പഴക്കം ചെന്ന കെട്ടിടം, മതില്‍, സ്‌കൂള്‍ വളപ്പില്‍ കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന മറ്റു ഘടകങ്ങള്‍ എന്നിവ പരിഗണിച്ചാണ് സുരക്ഷാഭീഷണിയുള്ള സ്‌കൂളുകളെ നിര്‍ണയിച്ചിരിക്കുന്നത്.
100 വിദ്യാലയങ്ങള്‍
എകെഎസ്ടിയു ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അനാദായകരമായ സ്‌കൂളുകളില്‍ നൂറെണ്ണം ഏറ്റെടുത്ത് മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമുള്ള ജനകീയ കര്‍മപദ്ധതിക്ക് മുന്നേറ്റം എന്നപേരില്‍ എകെഎസ്ടിയു രൂപംനല്‍കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നാളെ വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക