thrissur local

50000 കോടി അധികമായി സമാഹരിച്ച് വികസനം നടപ്പാക്കും: മുഖ്യമന്ത്രി

കുന്നംകുളം: സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നീക്കിവച്ചിട്ടുള്ള തുകക്ക് പുറമെ 50,000 കോടി രൂപ അധികമായി സമാഹരിച്ച് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കുന്നംകുളം താലൂക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സുറിയാനി ചരിത്രത്തില്‍ പറഞ്ഞിട്ടുള്ള ആര്‍ത്താറ്റ് പള്ളിയുടെയും കുന്നംകുളത്തിന്റെ അച്ചടിപാരമ്പര്യവും എടുത്തു പറഞ്ഞ അദ്ദേഹം കുന്നംകുളം മതങ്ങളുടെ സംഗമഭുമിയാണെന്നും ചരിത്രാധീതകാലം മുതല്‍ തന്നെ കുന്നംകുളത്ത് വാണിജ്യം ആരംഭിച്ചിട്ടും കുന്നംകുളം പോലെ മര്‍മപ്രധാനമായഒരു പ്രദേശത്ത് താലൂക്ക് രൂപീകരിക്കാനായി മൂന്ന് പതിറ്റാണ്ടുകള്‍ ഇവിടുത്തെ ജനങ്ങള്‍ കാത്തിരിക്കേണ്ടിവന്നത് ഏറെ ഖേദകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരയ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഈ ഗവണ്‍മെന്റ് എല്ലാ മേഘലയിലും ഉല്‍പാതനം വര്‍ദിപ്പിച്ച് ന്യായമായ രീതിയില്‍ ഉല്‍പാദകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ഏറ്റെടുത്ത് വിതരണം നടത്തും. പരമ്പരാഗത മേഖലയെ ശക്തിപ്പെടുത്തും. പൊതു വിദ്യാഭ്യാസ സംരക്ഷണയത്‌നത്തിന്റെ ഭാഗമായികേരളത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും. അഞ്ച് ലക്ഷത്തിലധികം വീടില്ലാത്തകുടുബങ്ങളാണ് കേരളത്തിലുള്ളത്ത് ഇവര്‍ക്കായി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് നിര്‍മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it