Flash News

5000 മലയാളികള്‍ക്ക് കൂടി തൊഴിലവസരം: എംഎ യുസുഫലി

5000 മലയാളികള്‍ക്ക് കൂടി തൊഴിലവസരം: എംഎ യുസുഫലി
X


ഷാര്‍ജ:  അടുത്ത വര്‍ഷം അവസാനത്തോടെ 24 പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുന്നതോടെ 5000 മലയാളികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി പറഞ്ഞു. എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫില്‍ സാമ്പത്തിക മേഖല പുതിയ ഊര്‍ജ്ജത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വന്‍ മുതല്‍ മുടക്കോടെയുള്ള വലിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഐ.ടി. ടൂറിസം മേഖലയിലായിരിക്കും കൂടുതല്‍ ജോലി അവസരങ്ങള്‍ ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ 140ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജയിലെ അല്‍ ഹസാനയില്‍ ഉല്‍ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം സുല്‍ത്താനാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. വടക്കന്‍  എമിറേറ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. ചടങ്ങില്‍ സിഇഒ സൈഫി റൂപാവാല, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, ഡയറക്ടര്‍ സലീം എംഎ അടക്കമുള്ള ഉന്നത വ്യക്തികളും പങ്കെടുത്തു. ലുലുവിന്റെ ഷാര്‍ജയിലെ ആറാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് 1.6 ലക്ഷം ച.അടിയിലാണ് പ്രവര്‍ത്തിക്കുന്നത്. 7 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഷാര്‍ജയില്‍ തന്നെ തുടങ്ങുമെന്നും യൂസുഫലി അറിയിച്ചു.
Next Story

RELATED STORIES

Share it