|    Dec 9 Fri, 2016 5:28 am
FLASH NEWS

500, 1000 രൂപ നോട്ട് പിന്‍വലിക്കല്‍: പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും: ധനമന്ത്രി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ കുറേക്കൂടി ഇളവുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിയെയും വകുപ്പു സെക്രട്ടറിയെയും സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 31 വരെ അത്യാവശ്യകാര്യങ്ങളില്‍ ജനങ്ങള്‍ എങ്ങനെ പണം ചെലവഴിക്കുമെന്നതില്‍ അവ്യക്തതയുണ്ട്. നോട്ടുകള്‍ പിന്‍വലിച്ചതു മൂലമുള്ള പ്രയാസങ്ങള്‍ ഡിസംബറിലും തീരുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കും. അസാധുവാക്കിയ കറന്‍സി നോട്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് ബാങ്കിങ് നിയന്ത്രണ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കാന്‍ സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബാങ്കിങ് റഗുലേഷനില്‍പ്പെടാത്ത സഹകരണ മേഖലയിലെ പണം ഏതുരൂപത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നതു സംബന്ധിച്ച് ധാരണയില്ലെന്നും ധനമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day