|    Nov 25 Sat, 2017 9:07 am
FLASH NEWS

500, 1000 കറന്‍സികളുടെ നിരോധനം: മല്‍സ്യമേഖലയും പ്രതിസന്ധിയില്‍

Published : 14th November 2016 | Posted By: SMR

വൈപ്പിന്‍: കറന്‍സി പിന്‍വലിച്ചപ്പോള്‍ മല്‍സ്യബന്ധനമേഖലയില്‍ പൊട്ടിപ്പുറപ്പെട്ട മാന്ദ്യവും പ്രതിസന്ധിയും മുനമ്പം മല്‍സ്യബന്ധന ഹാര്‍ബറിലേക്കും വ്യാപിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അസാധു നോട്ടുകള്‍ സ്വീകരിക്കില്ലെന്ന്— തരകന്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അസാധു നോട്ടുകള്‍ പിന്‍വലിച്ചതുമുതല്‍ മുനമ്പത്തെ തരകന്മാര്‍ ഈ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. ഇവരുടെ പക്കല്‍ നിന്നും നോട്ടുകള്‍ സ്വീകരിക്കാന്‍ ആരും തയ്യാറല്ലാത്തതിനാലാണിത്. ഇതിനിടെ കച്ചവടക്കാരുടെ അഭ്യര്‍ഥന മാനിച്ച് ഞായറാഴ്ചയും തിങ്കളാഴ്ച ഉച്ചവരെയും അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തിരുന്നു. അതേസമയം എക്‌സ്‌പോര്‍ട്ട് ഐറ്റങ്ങള്‍ വാങ്ങുന്നതിന്റെ പണമെല്ലാം ബാങ്ക് വഴിയായതിനാല്‍ ഈ വ്യാപാരം തടസപ്പെടാനിടയില്ലെന്നാണ് കരുതുന്നത്. ലോക്കല്‍ മാര്‍ക്കറ്റുകളിലേക്ക് പച്ചമീന്‍ കയറ്റിപ്പോവുന്ന ബിസിനസ് മന്ദതയിലാവും. ഇവരാണ് മീന്‍ വാങ്ങിയ തുക കൂടുതലായും— പണമായി നല്‍കുന്നത്. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ സാധുവായ നോട്ട് നല്‍കുന്നവര്‍ക്കു— മാത്രമായി— മല്‍സ്യക്കച്ചവടം. തൊഴിലാളികള്‍ക്ക് പഴയ നോട്ട് നല്‍കിയാല്‍— അവരും പെടാപ്പാടിലാവുന്നു. ചെറുകിട മല്‍സ്യക്കച്ചവടക്കാര്‍ക്കാരാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍— കൂടുതല്‍ പ്രതിസന്ധി അനുഭവി—ക്കുന്നത്. പലരും കച്ചവടം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. നാട്ടുകാരുടെ കൈയില്‍ ചില്ലറ നോട്ട് ഇല്ലാത്തതിനാല്‍ ഇവരുടെ വ്യാപാരം നടക്കുന്നില്ല. ഇതോടെ പല ചെറുകിട കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക