|    Mar 23 Thu, 2017 3:49 am
FLASH NEWS

500, 100 രൂപ നോട്ടുകള്‍ ആവശ്യത്തിന്ലഭ്യമാക്കണമെന്ന് ബാങ്ക് ജീവനക്കാര്‍

Published : 30th November 2016 | Posted By: SMR

പാലക്കാട്: നോട്ട് നിരോധനത്തെ തുടര്‍ന്നുളള പ്രതിസന്ധി മറികടക്കാന്‍ 500, 100, 50 രൂപ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ (കേരള സര്‍ക്കിള്‍). നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നാലാം ആഴ്ചയിലേക്ക് നീങ്ങുമ്പോഴും ബാങ്കുകളില്‍ ഇടപാടുകാരും ജീവനക്കാരും പ്രയാസം അനുഭവിക്കുകയാണ്. റിസര്‍വ് ബാങ്ക് അനുവദിച്ച സംഖ്യകള്‍ പോലും നല്‍കാന്‍ ബാങ്കുകള്‍ക്കാവുന്നില്ല. അതേസമയം ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ എത്തിച്ചു എന്ന രീതിയിലുളള പ്രഖ്യാപനങ്ങളാണ് റിസര്‍വ് ബാങ്ക് നടത്തുന്നത്. എന്നാല്‍ ബാങ്കുകളിലും എടിഎമ്മുകളിലും 2000 രൂപയുടെ നോട്ടുകളാണുള്ളത്. 500 രൂപയുടെ നോട്ട് എത്തിയെന്ന് പറയുന്നുണ്ടെങ്കിലും അത് പലയിടത്തും ലഭ്യമായിട്ടില്ല. ഇത്തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി എ ജയകുമാര്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പി എം ശ്രീവല്‍സന്‍ മുന്നറിയിപ്പ് നല്‍കി.

(Visited 19 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക