|    Jun 19 Tue, 2018 8:29 am

500 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി മുക്കത്ത് എക്‌സൈസ് പിടിയിലായി

Published : 11th January 2017 | Posted By: fsq

 

മുക്കം:അര കിലോ കഞ്ചാവ് സഹിതം വില്‍പ്പനക്കാരനായ ഒഡിഷ സ്വദേശി മുക്കത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡിഷയിലെ കുര്‍ദ ജില്ലക്കാരനായ ധനു പരീദ (28)യെയാണ് കുന്ദമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുക്കം കടവിന് മുകള്‍ ഭാഗത്ത് പാലക്കടവത്ത് തൂക്ക് പാലത്തിന് സമിപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡിഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം  വന്‍തോതില്‍ കഞ്ചാവ് കൊണ്ട് വന്ന് മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്തുന്ന ഇയാളെ തന്ത്രപരമായാണ് എക്‌സൈസ് സംഘം വലയിലാക്കിയത്. ആവശ്യക്കാരെന്ന വ്യാജേന ഇയാളെ ബന്ധപ്പെട്ട് കൈയോടെ പിടികൂടുകയായിരുന്നു.   കഞ്ചാവിന് പുറമെ പാന്‍മസാലയുള്‍പ്പെടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇയാള്‍ കേരളത്തിലെത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് പറഞ്ഞു.  മുക്കം കടവ് പാലത്തിലും പരിസരങ്ങളിലും വ്യാപകമായി മദ്യമയക്ക് മരുന്ന് വില്‍പനയും, ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയിലധികമായി ഇവിടെ എക്‌സൈസ് സംഘത്തിന്റെ കര്‍ശന നിരിക്ഷണത്തിലും പരിശോധനയിലുമാണ്. ഒരാഴ്ച മുമ്പ് ഇവിടെ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന മാവൂര്‍ സ്വദേശികളായ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളേയും ഇവിടെ നിന്നും അടുത്ത ദിവസം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം അസി. ഇന്‍സ്‌പെക്ടര്‍ വി കെ അബ്ദുറഹിമാന്‍, ദീപേഷ്, വിപിന്‍, ബിനീഷ് കുമാര്‍, സദാനന്ദന്‍, സന്തോഷ് കുമാര്‍ ,എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss