|    Sep 23 Sun, 2018 3:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

500 കിലോയുള്ള ബോംബ് നിര്‍വീര്യമാക്കാന്‍ മാറ്റിപ്പാര്‍പ്പിച്ചത് 18,500 പേരെ

Published : 28th August 2018 | Posted By: kasim kzm

ബെര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച 500 കിലോയുള്ള കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനു 18500 പേരെ ജര്‍മനിയില്‍ മാറ്റി പാര്‍പ്പിച്ചു.
ഞായറാഴ്ചയാണു ലുഡ്വിഗ്ഷഫേന്‍ നഗരത്തില്‍ നിന്നു 18500 പേരെ ജര്‍മന്‍ ബോംബ് ഡിസ്‌പോസല്‍ ടീം മാറ്റി പാര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നാണ് ഏരിയല്‍ ബോംബ് കണ്ടെത്തിയത്. ഒരു നഗരത്തെ മുഴുവന്‍ ചാമ്പലാക്കാന്‍ ശേഷിയുള്ള ബോംബ് യുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ചതെന്നാണു കരുതുന്നത്. ബോംബ് വിജയകരമായി നിര്‍വീര്യമാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ക്ക് വീട്ടിലേക്കു മടങ്ങിവരാമെന്നു ലുഡ്വിഗ്ഷഫേന്‍ ഭരണകൂടം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss