Flash News

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍: പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലേഖിക

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍:  പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലേഖിക
X
ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നത്
സംബന്ധിച്ച അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനുണ്ടെന്ന് ലേഖിക. പുറത്ത് വന്നത് മഞ്ഞ് മലയുടെ അറ്റം മാത്രമാണെന്നും അന്വേഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉടന്‍ ജനങ്ങളിലെത്തുമെന്നും ദി ട്രിബ്യൂണല്‍ ലേഖിക രചന ഖൈറ വ്യക്തമാക്കി. സര്‍ക്കാര്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്ന വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അറിയാം. അത്രയും നടപടിയെങ്കിലും അതോറിറ്റി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഖൈറ പ്രതികരിച്ചു.ആധാര്‍ വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കുമെന്നു സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ വാര്‍ത്ത വന്നതോടെ സര്‍ക്കാരിന്റെ അവകാശവാദം  തെറ്റാണെന്നു വന്നു.



പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്നു ട്രിബ്യൂണ്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസത്തോളമായി ഈ റാക്കറ്റ് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നാണു വിവരം.
വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പറിനെ ട്രിബ്യൂണ്‍ ലേഖിക രചന ഖൈറ പിന്തുടര്‍ന്നതോടെയാണു വിവരങ്ങള്‍ പുറത്തു വന്നത്. 500 രൂപ പേടിഎമ്മിലൂടെ നല്‍കിയാല്‍ ആരുടെ ആധാര്‍ വിവരങ്ങള്‍ വേണമെങ്കിലും പത്തു നിമിഷത്തിനുള്ളില്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ലഭിക്കുമെന്നായിരുന്നു റിപോര്‍ട്ട്. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ആധാര്‍ കാര്‍ഡ് അച്ചടിക്കാനുള്ള സോഫ്റ്റ് വെയറും കമ്പ്യൂട്ടറില്‍ സ്ഥാപിച്ചു തരുമെന്നും ട്രിബ്യൂണ്‍ നടത്തി അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഏതു വ്യക്തിയുടെ വേണമെങ്കിലും യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറിലും പുതിയ ആധാര്‍ അച്ചടിച്ചെടുക്കാമെന്നാണ് വെളിപ്പെടുത്തല്‍.
500 രൂപ പേടിഎം വഴി നല്‍കിയപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍ ട്രിബ്യൂണ്‍ ലേഖികക്ക് ആധാര്‍ എന്റോള്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ സന്ദേശം ലഭിച്ചു. ഇതിനു പിന്നാലെ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ ലഭിച്ചതായാണു രചന വെളിപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it