500 രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍

ചങ്ങനാശ്ശേരി: 500 രൂപയുടെ 30 കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. പത്തനംതിട്ട ആഞ്ഞിലിത്താനം പരുത്തിക്കാട്ടു വീട്ടില്‍ ജയപ്രകാശ്(55) ആണ് പോലിസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കോട്ടയം സ്വദേശി അരുണ്‍ എന്നയാള്‍ക്ക് രണ്ടു ലക്ഷത്തിനു പകരമായി നാലുലക്ഷം രൂപയുടെ കള്ളനോട്ടു നല്‍കാമെന്നു വിശ്വസിപ്പിച്ച് സാംപിള്‍ നോട്ടുകാണാന്‍ പാലാത്രച്ചിറയിലെ ബിയര്‍-വൈന്‍പാര്‍ലറില്‍ എത്താന്‍ ആവശ്യപ്പെട്ടിരു—ന്നു. വിവരം അറിഞ്ഞ് പാലാത്രച്ചിറയില്‍ കാത്തുനിന്ന ഡിവൈഎസ്പി കെ ശ്രീകുമാര്‍, സിഐ സഖറിയാ മാത്യൂ, എസ്‌ഐ സിബി തോമസ്, എഎസ്‌ഐമാരായ കെ കെ റെജി, ടോം ജോസഫ്, സിബിച്ചന്‍ ജോസഫ്, മുരുകന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കര്‍ണാടകയിലെ ഹൊസൂറിലുള്ള രമേശ് എന്നയാളില്‍ നിന്നും 20,000 രൂപയുടെ കള്ളനോട്ടുകള്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്കു വിതരണം ചെയ്തുവരുകയായിരുന്നു.
Next Story

RELATED STORIES

Share it