Flash News

500 ന്റെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ചത് 5000 കോടി

500 ന്റെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ചത് 5000 കോടി
X
ന്യൂഡല്‍ഹി: 500 ന്റെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ചത് 5000 കോടിയോളം രൂപ. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. നോട്ട് നിരോധത്തിനു ശേഷം പുത്തന്‍ അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.



രണ്ടായിരത്തിന്റെ 365.4 കോടി നോട്ടുകളാണ് അച്ചടിച്ചത്. ഇതിനായി 1293.6 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. 178 കോടി പുത്തന്‍ 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാരിന് ചിലവായത് 522.83 കോടിയാണ്. പുത്തന്‍ നോട്ടുകള്‍ അച്ചടിക്കാന്‍ പണം ചെലവഴിച്ചതിനാലാണ് 201617 കാലയളവില്‍ ആര്‍ ബി ഐ സര്‍ക്കാറിന് നല്‍കുന്ന മിച്ചധനത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.

2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. ശേഷം രണ്ടായിരത്തിന്റെ നോട്ടുകളാണ് ആദ്യം വിപണിയിലെത്തിയത്. പിന്നീട് അഞ്ഞുറിന്റെയും ഒടുവില്‍ ഇരുന്നൂറിന്റെയും അമ്പതിന്റെയും നോട്ടുകളെത്തി. മിച്ചധനമായി ആര്‍ബിഐ 201617 ല്‍ സര്‍ക്കാരിന് നല്‍കിയത് 35217 കോടിയാണ്. 201516 കാലയളവില്‍ 65876 കോടിയായിരുന്നു മിച്ചധനമായി ആര്‍ബിഐ സര്‍ക്കാരിലേക്ക് നല്‍കിയത്.
Next Story

RELATED STORIES

Share it