|    Jun 18 Mon, 2018 10:59 pm
Home   >  Kerala   >  

എടിഎം വഴിയുള്ള 500ന്റെ പുതിയ നോട്ട് വിതരണം വൈകും

Published : 21st November 2016 | Posted By: mi.ptk

500-rs-new
തിരുവനന്തപുരം:നിരോധിച്ച പഴയ 500 ന്റെ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ലഭ്യമായിത്തുടങ്ങും.കഴിഞ്ഞ ദിവസങ്ങളിലായി 500 ന്റെ പുതിയ നോട്ടുകള്‍ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിലെത്തിയിട്ടുണ്ട്. ഇന്നുമുതല്‍ ഇത് എടിഎമ്മുകളില്‍ ലഭ്യമായിത്തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഓരോ എടിഎമ്മിലും അധികൃതര്‍ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ ഒരുക്കിയാലെ പുതിയ 500ന്റെ നോട്ടുകള്‍ എടിഎം വഴി ലഭ്യമാകുകയുള്ളൂ. ഇതിന് താമസമെടുക്കുമെന്ന്് അധികൃതര്‍ വ്യക്തമാക്കി.  അതേസമയം, കല്ല്യാണ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്നത് സംബന്ധിച്ച് നടപടിയായിട്ടില്ല.
നിരോധിച്ച നോട്ട് മാറ്റിവാങ്ങാനുള്ള അവസരം ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതും ഞായറാഴ്ച ബാങ്ക് അവധിയായതും ഇന്ന് ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിപ്പിക്കാനിടയുണ്ട്. കൂടാതെ ബാങ്കുകളില്‍ 2000ത്തിന്റെ നോട്ട് മാത്രമായതിനാല്‍ പണം പിന്‍വലിക്കാതിരുന്നവര്‍ 500 ന്റെ പുതിയ നോട്ടുകള്‍ എത്തുന്നതും എടിഎം വഴി ഈ നോട്ട് ലഭിക്കാത്തതും ബാങ്കുകളിലെ തിരക്ക് വര്‍ദ്ധിപ്പിക്കും.
നോട്ട് നിരോധനത്തിന് ശേഷം പ്രവര്‍ത്തന രഹിതമായ എടിഎമ്മുകളില്‍ പുന:ക്രമീകരിച്ച എടിഎമ്മുകള്‍ വഴി 500 ന്റെ പുതിയ നോട്ടുകള്‍ ലഭ്യമാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. സ്‌റ്റേറ്റ് ബാങ്കുകളുടെ കാല്‍ ശതമാനം എടിഎമ്മുകള്‍ മാത്രമാണ് ഇതുവരെ പുന:ക്രമീകരിച്ചിട്ടുള്ളത്.500ന്റെ പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും എത്രത്തോളം നോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം പിന്‍വലിക്കാമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇതിനുളള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീഡ്യര്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കാത്തതാണ് കാരണം. കെഎസ്ആര്‍ടിസി സീസണ്‍ ടിക്കറ്റുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss