Flash News

500ഓളം പേര്‍ ഇസ്‌ലാമിലേക്ക്‌

500ഓളം പേര്‍ ഇസ്‌ലാമിലേക്ക്‌
X


മുറാദാബാദ്: ഹൈന്ദവ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ രാമഗംഗയില്‍ ഒഴുക്കി ഡസന്‍ കണക്കിന് വാല്മീകി സമുദായക്കാര്‍ ഹിന്ദുയിസത്തോട് പ്രതീകാത്മകമായി വിട പറഞ്ഞു. ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടാണ് രാമ-ഗണേശ വിഗ്രഹങ്ങള്‍ അവര്‍ രാമഗംഗയില്‍ നിമജ്ഞനം ചെയ്തത്. കൂടാതെ തങ്ങളുടെ കൂട്ടത്തില്‍പെട്ട അഞ്ഞൂറിലേറെ പേര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും അയോധ്യയില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.



[related]
Next Story

RELATED STORIES

Share it