|    Dec 10 Sat, 2016 10:03 pm

50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

Published : 6th November 2016 | Posted By: SMR

മുക്കം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍ പ്രദേശ് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് മുക്കം പി സി ജംഗ്ഷനില്‍ നിന്നും 50 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. വര്‍ഷങ്ങളായി മുക്കത്ത് മുറുക്കാന്‍ കട നടത്തി വരുന്ന സജീഷ് കുമാര്‍, മഹേഷ് എന്നിവരെയാണ് കുന്നമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ലഹരിക്കെതിരേ മലയോര മേഖലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കുമെന്ന് സംഘം അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പി റഷീദ്, സന്തോഷ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക