|    Oct 20 Sat, 2018 4:10 am
FLASH NEWS

50 ലക്ഷത്തിലധികം രൂപയുടെ ആസ്തി പുനര്‍ജനിപ്പിച്ച് ‘പുനര്‍ജനി’ ക്യാംപ്

Published : 13th September 2017 | Posted By: fsq

 

മാനന്തവാടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷനല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റുകള്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ഏഴു ദിവസമായി നടത്തിവന്ന പുനര്‍ജനി ക്യാംപ് സമാപിച്ചു. ‘യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിനായി’ എന്ന ആശയം അക്ഷരംപ്രതി പാലിച്ച് അമ്പത് ലക്ഷത്തിലേറെ രൂപയുടെ ആസ്തി പുനര്‍ജനിപ്പിക്കാന്‍ സാധിച്ചതായി ക്യാംപ് ഡയറക്ടറും പ്രോഗ്രാം ഓഫിസറുമായ ആബിദ് തറവട്ടത്ത് അറിയിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന മൊബൈല്‍ ഡെന്റല്‍ കെയര്‍ യൂനിറ്റും ആംബുലന്‍സും എന്‍ഡോസ്‌കോപി മെഷീനും കാഷ്വാലിറ്റിയിലെ സ്‌പോട്ട് ലൈറ്റും ഐസിയുവിലെ ഡീഫെബ്രിലിയേറ്ററും ഡെന്റല്‍ ചെയറും മറ്റും വിദ്യാര്‍ഥികളുടെ സന്നദ്ധസേവനത്തിലൂടെ ഉപയോഗയോഗ്യമായി. പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവട്ടത്ത് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പോലിസ് സര്‍ജന്‍ ഡോ. മനു മുഖ്യപ്രഭാഷണം നടത്തി. നഴ്‌സിങ് സൂപ്രണ്ട് സിസിലി, കെ അനില്‍കുമാര്‍, പ്രോഗ്രാം ഓഫിസര്‍ കെ പി അലി സംസാരിച്ചു. എം രജീഷ്, ഐ പി മുഹമ്മദ് ഹാഷിര്‍, അതുല്യ ജേക്കബ്, പി എം വര്‍ഷ എന്നിവരാണ് ക്യാംപിന് നേതൃത്വം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ജില്ലാ പോലിസ് മേധാവി ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ, മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് വിവിധ ദിവസങ്ങളില്‍ ക്യാംപ് സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss