|    Oct 19 Fri, 2018 8:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

50 ലക്ഷം തട്ടിയ ആള്‍ദൈവം അറസ്റ്റില്‍

Published : 28th September 2017 | Posted By: fsq

 

ഹൈദരാബാദ്: വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നു പണം തട്ടിയ വ്യാജ ആള്‍ദൈവം അറസ്റ്റില്‍. നരസിംഹ ചര്‍യുലു (44) ആണ് പിടിയിലായത്. 50 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നു പോലിസ് പറഞ്ഞു. കുടുംബതര്‍ക്കങ്ങള്‍, ആരോഗ്യം, വിവാഹം, തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയത്. പ്രശ്‌നപരിഹാരത്തിന്റെ മറവില്‍ ചര്‍യുലു ചില സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എം വെങ്കിടേശ്വര റാവു പറഞ്ഞു.  ഇയാളില്‍ നിന്ന് ഒരു കള്ള തോക്കും വ്യാജ സിബിഐ തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss