|    Oct 21 Sat, 2017 3:17 am
FLASH NEWS

50 ലക്ഷം തട്ടിപ്പ് നടത്തിയ കേസ്: സ്‌കൂള്‍ മാനേജരും സെക്രട്ടറിയും റിമാന്റില്‍

Published : 7th October 2016 | Posted By: Abbasali tf

പറവൂര്‍: 50 ലക്ഷംരൂപ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മാഞ്ഞാലി എഐയുപി സ്‌കൂള്‍ മാനേജരും അന്‍സാറുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റുമായ പി എം അന്‍സാരിയേയും സെക്രട്ടറി പി എസ് മാലിക്കിനെയും 14 ദിവസത്തേക്ക് ആലുവ സബ് ജയിലിലേക്ക് റിമാന്റു ചെയ്തു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ജോണ്‍ വര്‍ഗീസാണ് റിമാന്റ് ചെയ്തത്. 2005 ഏപ്രില്‍ 1 മുതല്‍ 11 വര്‍ഷമായി അന്‍സാരിയായിരുന്നു സംഘം പ്രസിഡന്റ് എന്ന നിലയില്‍ സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ ഭാര്യയുള്‍പെടെ 13 അധ്യാപകരേയും ഒരു പ്യൂണിനേയും നിയമിച്ചു. ഇതുവഴി സ്‌കൂള്‍ കെട്ടിടനിര്‍മാണ ഫണ്ടിലേക്ക് ലഭിച്ച തുക സംഘത്തിന്റെ അക്കൗണ്ടില്‍ അടയ്ക്കാതെ സ്വന്തമായി കൈവശംവച്ചനുഭവിക്കുകയായിരുന്നുവെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആലുവ റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കണക്കില്‍ രേഖപ്പെടുത്തിയതനുസരിച്ച് 50 ലക്ഷത്തോളം രൂപ അന്‍സാരി പുതിയ ഭരണസമിതിയെ ഏല്‍പിക്കാന്‍ തയ്യാറാവാത്തതിനാല്‍ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തിട്ടില്ല. അന്‍സാരിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പൂഴ്ത്തിവച്ച രേഖകള്‍ കണ്ടെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക