|    Oct 21 Sun, 2018 11:13 am
FLASH NEWS

50 പൊതി കഞ്ചാവുമായി പിടിയില്‍

Published : 20th March 2018 | Posted By: kasim kzm

കുന്ദമംഗലം: 50 പൊതി കഞ്ചാവുമായി പുവാട്ടുപറമ്പ് സ്വദേശി പിടിയില്‍.  കോടിപറമ്പത്ത് താഴം വീട്ടില്‍ ഷംസീറിനെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കായലം മാവൂര്‍ റോഡില്‍ താഴ്‌വാരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്. പുവാട്ടുപറമ്പ് ഭാഗത്തെ കഞ്ചാവ് മൊത്ത വില്‍പനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുജിത്ത്, പ്രദീപ്, സന്തോഷ് ചെറുവാട്ട്, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss