|    Nov 13 Tue, 2018 5:50 am
FLASH NEWS

50 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Published : 4th August 2018 | Posted By: kasim kzm

മുക്കം: 50 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ട് പേര്‍ മുക്കത്ത് പോലിസിന്റെ പിടിയിലായി. ഇടുക്കി അടിമാലി മൈലാടിയില്‍ അഫ്‌സല്‍ (25), ഇരുമ്പ് പാലം കുപ്പശ്ശേരി ധനീഷ് (30) എന്നിവരെയാണ് മുക്കം ഓടത്തെരുവ് വച്ച് മുക്കം പോലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഞ്ചാവ് രണ്ട് ചാക്കുകളിലായി നിറച്ച് കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്രയിലെ അറക്ക എന്ന സ്ഥലത്ത് നിന്ന്, കര്‍ണാടകയിലേയും കേരളത്തിലേയും മൊത്ത വിതരക്കാര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണ്.
അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം എസ്‌ഐ.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് കിലോയ്ക്ക് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് പത്തിരട്ടി തുകക്കാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നത്. പിടികൂടിയ കഞ്ചാവിന് ഏകദേശം 30 ലക്ഷം രൂപ വില വരും.
പ്രതികളിലൊരാളായ അഫ്‌സല്‍ കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞ മാസം ആന്ധ്ര പോലിസിന്റെ പിടിയിലായിരുന്നെങ്കിലും കാറും കഞ്ചാവും ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പോലിസ് പറഞ്ഞു. ജില്ലയില്‍ തന്നെ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മുക്കം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന അഞ്ചാമത്തെ കഞ്ചാവ് കേസാണിത്.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പോലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുക്കം എസ്‌ഐ ഇ ടി ഹമീദ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഷെഫീഖ് നീലിയാനിക്കല്‍, എഎസ്‌ഐ ജയമോദ്, സീനിയര്‍ സിപിഒ മാരായ സലീം മുട്ടാത്ത്, സിപിഒ മാരായ ശ്രീജേഷ്, അനുപ്, ഷിബിന്‍, അഭിലാഷ്, ജിതിന്‍ ലാല്‍, ശ്രീകാന്ത്, പ്രബീഷ്, സൈബര്‍ സെല്‍ എസ് ഐ. സത്യന്‍, ദീപക് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss