Flash News

50 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ഇനിമുതല്‍ ഹിന്ദു ക്ഷേത്രം

50 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ഇനിമുതല്‍ ഹിന്ദു ക്ഷേത്രം
X
ഡെലവെര്‍: അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ഹിന്ദു ക്ഷേത്രമാക്കി മാറ്റി. ഡെവറിലെ 50 വര്‍ത്തോളം പഴക്കമുള്ള പള്ളിയാണ് ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാമി നാരായണ്‍ ഗഡി സന്‍സ്താന്‍ എന്ന സംഘടന ആണ് ക്രിസ്ത്യന്‍ പള്ളി വാങ്ങി സ്വാമിനാരായണ്‍ ക്ഷേത്രമാക്കി മാറ്റിയത്. ക്ഷേത്രത്തില്‍ ദൈവങ്ങളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.


ഇതോടെ ഈ സംഘടന അമേരിക്കയില്‍ വാങ്ങുന്ന മൂന്നാമത്തെ പള്ളിയും ലോകത്തെ അഞ്ചാമത്തെ പള്ളിയുമാണ് ഇത്. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന പള്ളിയാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം കൊണ്ടാണ് പള്ളിയില്‍ ചില മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റിയത്.
ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരി പറയുന്നു.
ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വാമിനാരായണ്‍, അബ്ജി ബാപസ്ശ്രീ, മുക്തജീവന്‍ സ്വാമിബാപ, ഹനുമാന്‍, ഗണപതി എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്.
Next Story

RELATED STORIES

Share it