palakkad local

50 കോടി ചെലവില്‍ കുടിവെള്ള പദ്ധതി: നിര്‍മാണോദ്ഘാടനം നാളെ

പാലക്കാട്: 50കോടി ചെലവിട്ട് ജില്ലയില്‍ രണ്ട് കുടിവെള്ള പദ്ധതികള്‍ കൂടി നടപ്പാക്കുന്നു.  രണ്ട് പദ്ധതികളിലായി 1.97ലക്ഷം പേര്‍ ഗുണഭോക്താക്കളാവും. ഷൊര്‍ണ്ണൂര്‍ നഗരസഭവാണിയംകുളം ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍ തത്തമംഗലം നഗരസഭ-വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതികളുടെ നിര്‍മാണോദ്ഘാടനം 15ന് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചിറ്റൂര്‍ തത്തമംഗലം-വടവന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനത്തില്‍ കെ കൃഷ്—ണന്‍കുട്ടി എംഎല്‍എ അധ്യക്ഷനാകും. കെ ബാബു എംഎല്‍എ മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം പങ്കെടുക്കും. 15 കോടി ചെലവില്‍ നിര്‍മിക്കുന്ന ചിറ്റൂര്‍ തത്തമംഗലം-വടവന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയില്‍ 65357 പേര്‍ ഗുണഭോക്താക്കളാകും. ചിറ്റൂര്‍ തത്തമംഗലത്ത്  പ്രതിദിനം എട്ട് ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, വടവന്നൂര്‍ പൊക്കുന്നില്‍ 9. 5 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജലസംഭരണി എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. വൈകിട്ട് 4. 30 ന് നടക്കുന്ന ഷൊര്‍ണ്ണൂര്‍-വാണിയംകുളം കുടിവെള്ള പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികളുടെ നിര്‍മാണ ഉദ്ഘാടനത്തില്‍ പി കെ ശശി എംഎല്‍എ അധ്യക്ഷനാകും. യു ആര്‍ പ്രദീപ് എംഎല്‍എ മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്—സണ്‍ വി വിമല പങ്കെടുക്കും.  35 കോടി ചെലവില്‍ നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയില്‍ 131791 പേര്‍ ഗുണഭോക്താക്കളാകും. ഭാരതപ്പുഴയ്ക്ക് കുറുകെ കൊച്ചിന്‍ പാലത്തിന് സമീപം തടയണ, ഷൊര്‍ണ്ണൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം പ്രതിദിനം 20  ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
Next Story

RELATED STORIES

Share it