|    Jun 24 Sat, 2017 7:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

50ല്‍ അധികം പേരെ രക്ഷപ്പെടുത്തി

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ അപകടത്തില്‍പ്പെട്ട റെയില്‍ ബോഗികള്‍ക്കിടയില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന 50ല്‍ അധികം പേരെ രക്ഷപ്പെടുത്തി.  രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ച് യൂനിറ്റ് ദുരന്തനിവാരണ സേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സേനയെ വിന്യസിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന മേധാവി ആര്‍ കെ പച്ചണ്ടയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കുകയായിരുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി സേനാ മേധാവി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ലഖ്‌നോവില്‍ നിന്നുള്ള 35 പേരടങ്ങുന്ന അഞ്ചൂ സംഘമാണ് സംഭവസ്ഥലത്തെത്തിയതെന്നും രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി വാരണാസിയില്‍ നിന്നും ഗാസിയാബാദില്‍ നിന്നും സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്ക് സംഭവസ്ഥലത്തു വച്ചുതന്നെ പ്രാഥമിക ചികില്‍സ നല്‍കാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലും ജില്ലാ ആസ്ഥാനത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക