|    Nov 19 Mon, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

50കാരനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

Published : 24th August 2018 | Posted By: kasim kzm

അഹമ്മദാബാദ്: കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ 50കാരനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചു. ഗുജറാത്തിലെ അലംപൂര്‍ സ്വദേശിയും ഡ്രൈവറുമായ ഫകിര്‍ മുഹമ്മദ് സെയ്ദിനാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സെയ്ദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മെഹ്‌സാദ ജില്ലയിലെ കാദിയില്‍ നിന്ന് അഹ്മദാബാദിലേക്ക് കന്നുകാലികളുമായി വരുകയായിരുന്ന സെയ്ദിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. സെയ്ദിന്റെ ശരീരത്തില്‍ ഒന്നിലേറെ എല്ലുകള്‍ ഒടിയുകയും നിരവധി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാലു കാളകളും ഒരു പോത്തുമായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നു സെയ്ദ് പറയുന്നു. യാത്രയ്ക്കിടെ അദലാജില്‍ രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി 10,000 രൂപ പിടിച്ചുവാങ്ങി. അതിനുശേഷം അവിടേക്ക് 10 പേര്‍ കൂടി വന്നെന്നും കന്നുകാലികളെ കശാപ്പിന് കൊണ്ടുപോവുകയാണെന്ന് കുറ്റസമ്മതം നടത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും വലതുകാല്‍ ഒടിഞ്ഞുതൂങ്ങും വരെ മരക്കഷണം കൊണ്ട് മര്‍ദിച്ചുവെന്നും സെയ്ദ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അഹ്മദാബാദിലെ ഘട്‌ലോദിയ മേഖലയില്‍ നിന്നുള്ള ആനന്ദ് റാബരി, ലഭു റാബരി, രഘു റാബരി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. സെയ്ദിനെതിരേയും കേസെടുത്തിട്ടുണ്ട്. കന്നുകാലികളെ അനുമതിയില്ലാതെ കടത്തിയെന്നാണ് സെയ്ദിനെതിരേ ചുമത്തിയ കുറ്റം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss